Type Here to Get Search Results !

Bottom Ad

പീസ് സ്‌കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിന് ജാമ്യം


കൊച്ചി (www.evisionnews.co): പീസ് സ്‌കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് ആറിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. രാജ്യാന്തര ബന്ധമടക്കം അന്വേഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ബോധപൂര്‍വം കുറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഫെബ്രുവരി 25നാണ് വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad