Type Here to Get Search Results !

Bottom Ad

ഖാസി കേസ്: മംഗലാപുരം ഡി.സി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

 
മംഗലാപുരം (www.evisionnews.co): സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മംഗലാപുരത്ത് ഇന്നലെ നടന്ന മാര്‍ച്ചില്‍ പ്രതിഷേധം അണപൊട്ടി. എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന മംഗലാപുരം ഡി.സി ഓഫിസ് മാര്‍ച്ചിലും മൂന്നാംഘട്ട സമരപ്രഖ്യാപന സംഗമത്തിലും രണ്ടായിരത്തോളംവരുന്ന ആളുകള്‍ പങ്കെടുത്തു.

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേസില്‍ നീതി നടപ്പിലാക്കി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മിഷണര്‍ മുഖേന പ്രധാനമന്ത്രിക്കും കര്‍ണ്ണാടക- കേരള സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഇരുസമിതി ഭാരവാഹികളും ചേര്‍ന്ന് സംയുക്ത നിവേദനം നല്‍കി. മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് അയക്കുന്ന കാല്‍ലക്ഷം ഇ-മെയില്‍ സന്ദേശത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
കീഴൂര്‍ മംഗലാപുരം, സംയുകത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി താഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് ഖാസിം ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ യമാനി, ബാഷ തങ്ങള്‍, ഹാജി ഹനീഫ്, സിദ്ധീഖ് ബണ്ട്വാള്‍, ഹമീദ് കുണിയ, കെ. മുഹമ്മദ് കുഞ്ഞി, ഹാജി റിയാസ്, അബ്ദുല്‍ ഖാദര്‍ സഅദി, സഈദ് ചേരൂര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad