കാസര്‍കോട് (www.evisionnews.co): സുല്‍ഫുഖാര്‍ യുവജന സംഘം കന്യപ്പാടിയുടെ മൂന്നാം വര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മതപ്രഭാഷണവും ബുര്‍ദ മജ്‌ലിസും ദുആ മജ്ലിസും മാര്‍ച്ച് 30, 31 തിയതികളിലായി കന്യപ്പാടിയില്‍ നടക്കും. 30ന് അസീസ് അഷ്‌റഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. അന്നേദിവസം ദുആ മജ്ലിസിന്ന് പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. 31ന് ബുര്‍ദ മജ്ലിസിന് അന്‍വറലി സഖഫി ഷിറിയ നേതൃത്വം നല്‍കും. സമാപന കൂട്ടപ്രാര്‍ത്ഥനക്ക്് സയ്യിദ് ഇബ്‌റാഹിമുല്‍ അല്‍ ബുഖാരി ഖലീല്‍ തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും.

Post a Comment
0 Comments