കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീണ്ട ചികിത്സയ്ക്ക് മന്ത്രി ആകെ ചെലവിട്ടത്. 1,20,048 രൂപയാണ്. മരുന്നിനായി 21,990 രൂപ ചെലവിട്ടപ്പോള്‍ മുറിവാടക 79,200 രൂപയാണ്. ഇവ തമ്മിലുള്ള അന്തരം മൂന്നിരട്ടി വരും. ചികിത്സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങാന്‍ ചെലവിട്ടത് 195 രൂപ. ഇതും സര്‍ക്കാരില്‍ നിന്ന് തന്നെ വാങ്ങി. 250 രൂപയുടെ തലയിണയും വാങ്ങി.
കണ്ണട വാങ്ങിയ ഇനത്തില്‍ പൊതുഖജനാവില്‍ നിന്ന് 49,900 രൂപയാണ് ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയത്. സ്പീക്കര്‍ എന്ന നിലയില്‍ 4.25 ലക്ഷം രൂപ ചികിത്സാച്ചെലവായും വാങ്ങി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണ് വാങ്ങിയത്.
Post a Comment
0 Comments