Type Here to Get Search Results !

Bottom Ad

സിജി മഹല്ല് തല വിദ്യഭ്യാസ പ്രവർത്തകർക്ക് പരിശീലനം നൽകുന്നു


കാസർകോട്:(www.evisionnews.co) വിദ്യഭ്യാസ സംഘടനയായ സെന്റർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (സിജി )കാസർകോട് മേഖലയിലെ മഹല്ല് തലത്തിൽ വിദ്യദ്യാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിന്നും വിദ്യഭ്യാസ  പ്രവർത്തകർക്ക് പരിശീലനം നൽകും.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള യുവാക്കൾക്കും, അധ്യാപകർക്കും പരിശീലനത്തിൽ പങ്കെടുക്കാം. നിരന്തരമായി നൽകുന്ന പരിശീലനത്തിലൂടെ തെരെഞ്ഞെടുക്കുന്ന റിസോഴ്സ് പേഴ്സൺമാരെ ഉപയോഗിച്ച് ഓരോ പ്രദേശങ്ങളിലും വിവിധ വിദ്യഭ്യാസ പ്രൊജക്ടുകൾ നടപ്പാക്കും.2 പേരെ വീതം ഓരോ മഹല്ല് കമ്മിറ്റിക്ക് പരിശീലനത്തിന് അയക്കാവുന്നതാണ്. സി ജി യുടെ പ്രവർത്തനം കാസർകോട് മേഖലയിൽ സജീവാമാക്കുന്നതിന് വേണ്ടി  കാസർകോട് നവഭാരത് സയൻസ് കോളേജിൽ ചേർന്ന ആസൂത്രണ യോഗത്തിൽ സോൺ പ്രസിഡണ്ട് ഡോ.അബ്ദുൽ ജലീൽ പെർള അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി എം. എ. അസ്ലം  വിവിധ പദ്ധതികൾ വിശദീകരിച്ചു. നിസാർ പെർവാഡ്,  റൗഫ് ബായിക്കര, എം.സുഹൈൽ, സെമീർ മാസ്റ്റർ തെക്കിൽ പ്രസംഗിച്ചു. സോൺ കോർഡിനേറ്റർ എം എ നജീബ് സ്വാഗതവും, സോൺ സെക്രട്ടറി സി എ അഹമ്മദ് കബീർ നന്ദിയും പറഞ്ഞു. ടാലന്റ് ട്രീ പ്രൊജക്ട് കോർഡിനേറ്ററായി നിസാർ പെർവാർഡിനെയും ,മഹല്ല് റിസോഴ്സ് പേഴ്സൺ പ്രൊജക്ട് കോർഡിനേറ്റർമാരയി സിഎ അഹമ്മദ് കബീറിനെയും, എം എ നജീബിനെയും ചുമതലപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9995808785
 ‎

Post a Comment

0 Comments

Top Post Ad

Below Post Ad