Type Here to Get Search Results !

Bottom Ad

പീസ് സ്‌കൂള്‍ സ്ഥാപകന്‍ എം.എം അക്ബര്‍ അറസ്റ്റില്‍

കൊച്ചി (www.evisionnews.co): പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം അക്ബര്‍ പിടിയില്‍. നാട്ടിലേക്ക് മടങ്ങവെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന കേസിലാണ് നടപടി. അക്ബറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. കൊച്ചി പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്നാണ് നടപടി.
വിദേശത്തു നിന്ന് എത്തിയപ്പോള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഹൈദരാബാദിലെത്തി കൊച്ചി പോലീസ് അക്ബറിനെ കസ്റ്റഡിയിലെടുക്കും. സ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad