Type Here to Get Search Results !

Bottom Ad

വരവ് വര്‍ധിച്ചു: ഉള്ളിവില കുത്തനെ ഇടിഞ്ഞു


കൊച്ചി (www.evisionnews.co): ഉള്ളിയുടെ വരവ് കൂടിയതോടെ മാസങ്ങള്‍ക്ക് മുമ്പ് കുതിച്ചുയര്‍ന്ന ഉള്ളിവില കുത്തനെ ഇടിഞ്ഞു. കിലോക്ക് 50രൂപക്ക് മുകളില്‍ എത്തിയിരുന്ന ചില്ലറ വില്‍പന വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്‍പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ് വില ഇടിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു കിലോ സവാളയുടെ വില 12രൂപയില്‍ താഴെയാണ്. ജനുവരിയില്‍ വില 35രൂപയായിരുന്നു.

ഇപ്പോള്‍ ഖരീഫ് സീസണിലെ വിളവാണ് മാര്‍ക്കറ്റില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിലോടെ റബി സീസണിലെ വിളവ് കൂടി എത്തുന്നതോടെ വില ഇനിയും ഇടിയുമെന്ന് മാര്‍ക്കറ്റ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഖരീഫ് സീസണില്‍ ഇക്കുറി 2.30 കോടി ടണ്‍ വിളവാണ് ഉണ്ടായിരുന്നത്. അടുത്ത മെയ് മാസത്തോടെ വില പ്രകടമായി താഴുമെന്ന് ലസല്‍ഗാവ് മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയില്‍ വില 3.50 രൂപ വരെ താഴ്ന്നിരുന്നു. സവാള ഉത്പാദനം പ്രധാനമായും നടക്കുന്നത് മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഗുജ്റാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad