Type Here to Get Search Results !

Bottom Ad

നീരവ് മോദിയുടെ തട്ടിപ്പ് തുക ഇരുപതിനായിരം കോടി കവിഞ്ഞു: വായ്പകള്‍ കിട്ടാകടമായി തള്ളിയേക്കും


ന്യൂഡല്‍ഹി (www.evisionnews.co): വിവാദ വജ്രവ്യാപാരി നീരവ് ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ്തുക 20000 കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. നീരവിനോടൊപ്പം ബിസിനസ്സില്‍ പങ്കാളിയായ മെഹുല്‍ ചോസ്‌കിയും കൂടി ചേര്‍ന്ന് നടത്തിയ വായ്പാ തട്ടിപ്പില്‍ 16 ബാങ്കുകളിലേക്കുകൂടി അന്വേഷണം നടത്തുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് പറഞ്ഞു. 

പി.എന്‍.ബിയില്‍ മാത്രം എകദേശം 11300 കോടി രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാങ്കുകളില്‍ നിന്നും ഇവര്‍ എടുത്ത വായ്പസംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര എജന്‍സി അന്വേഷണം നടത്തിവരികയാണ്. മറ്റു ബാങ്കുകളില്‍ നിന്ന് ഇവര്‍ വന്‍തുകകള്‍ വായ്പയായി എടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.

എടുത്ത വായ്പകള്‍ പലതും ഇനി കിട്ടാക്കടങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. വായ്പത്തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുക്കളാണ് നീരവ് മോദി ബാങ്കുകളില്‍ ഈടായി നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2017മാര്‍ച്ച് വരെ നീരവ് മോദിയുടെ കമ്പനികള്‍ എകദേശം 3000കോടി രൂപയുടെ വായ്പകള്‍ പല ബാങ്കുകളില്‍ നിന്നായി എടുത്തിട്ടുണ്ട്. 17ബാങ്കുകള്‍ മോദിയുടെ സ്ഥാപനത്തിന് പിന്നേയും 3000കോടി രൂപ വായ്പ നല്‍കിയിരുന്നു. ഇവയെല്ലാം തന്നെ കിട്ടാക്കടങ്ങളായി എഴുതിതള്ളേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad