Type Here to Get Search Results !

Bottom Ad

മോദി നല്ല മനഷ്യനൊക്കെ തന്നെ, പക്ഷെ ഒരു ഗുണവുമില്ല: ആരോപണവുമായി ട്രംപ്


വാഷിംഗ്ടണ്‍ (www.evisionnews.co): ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്നതോതില്‍ ഇറക്കുമതി തീരുവ ചുമത്തുന്നുവെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. നേരത്തെ ഇത്തരത്തിലൊരു ആരോപണം ട്രംപ് ഉന്നയിച്ചതിനും പിന്നാലെ ഇറക്കുമതി തീരുവ 75-ല്‍ നിന്ന് 50 ശതമാനമാക്കി അടുത്തിടെ കുറച്ചിരുന്നു. ഇതില്‍ ട്രംപ് സംതൃപ്തനല്ലെന്നാണ് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്. ന്യായമായ വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയിലേക്ക് ഒരു ബൈക്ക് അയക്കുകയാണെങ്കില്‍ 100ശതമാനം നികുതി അടക്കേണ്ട അവസ്ഥയാണുള്ളത്. നരേന്ദ്രമോദി ഒരു നല്ല മനുഷ്യനാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ കുറച്ചെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കയ്ക്ക് ഇതിലൂടെ ഒന്നും ലഭിക്കുന്നില്ല. അതേ സമയം ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകള്‍ അമേരിക്ക ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു നികുതിയും വാങ്ങുന്നില്ല. രാജ്യത്തിന് ഒന്നും കിട്ടുന്നുമില്ല. ഇന്ത്യയിലേക്ക് അമേരിക്കന്‍ ബൈക്കുകള്‍ അയക്കുമ്പോള്‍ 100 ശതമാനമായിരുന്ന നികുതി ഇപ്പോള്‍ 50 ശതമാനമാക്കി കുറച്ചുവെന്ന് പറയുന്നു. എന്നാല്‍ ഒന്നും നടപ്പിലായിട്ടില്ല' ട്രംപ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad