Type Here to Get Search Results !

Bottom Ad

ഉപനയന സംസ്‌കാരത്തിലേക്ക് സമുദായം തിരിച്ചു വരണം: കാളഹസ്തേന്ദ്ര സരസ്വതി


നീലേശ്വരം:  (www.evisionnews.co)സംസ്‌കാരത്തിലും സ്വാഭാവത്തിലും ഐക്യമുള്ള  ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണം. ഉപനയന സംസ്‌കാരത്തിലേക്ക് വിശ്വകര്‍മ്മ സമുദായം തിരിച്ചു വരണമെന്ന് ഉഡുപ്പി കടപാടി മഠം ശ്രിമദ് ജഗത്ഗുരു ആനേഗുന്ദി മഹാസംസ്ഥാന സരസ്വതിപീഠാദ്ധ്യക്ഷന്‍ അനന്തശ്രീ വിഭൂഷിത കാളഹസ്തേന്ദ്ര സരസ്വതി മഹാസ്വാമികള്‍ പറഞ്ഞു. നീലേശ്വരം പാലക്കാട്ട് കുറുംബ ഭഗവതി (ചീര്‍മ്മക്കാവ്) ക്ഷേത്ര ബ്രഹ്മ കലശോത്സവത്തിന്റെ ഭാഗമായി നടന്ന ധാര്‍മ്മിക സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍. ഭാരതീയ സംസ്‌കാരം ദേവസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനം വിശ്വകര്‍മ്മ കുലമാണ്. വിദേശ രാജ്യങ്ങള്‍ ഐടിയുഗത്തിലേക്ക് കുതിക്കുമ്പോള്‍ ഭാരതത്തിന്റെ ശില്പങ്ങളും സ്മാരകങ്ങളും കാണാനാണ് അവര്‍ക്ക് കൂടുതല്‍ ആഗ്രഹം. മഹത്തായ സൃഷ്ടികള്‍ നടത്തിയ വിശ്വകര്‍മ്മജര്‍ അവഗണനയിലാണ്. ബ്രാഹ്മണ്യവും ശില്പപാരമ്പര്യവും ഒന്നിച്ചുകൊണ്ടുപോകാന്‍ സമുദായം ശ്രമിക്കണം. പൂര്‍വ്വികര്‍ പകര്‍ന്നു നല്‍കിയ സംസ്‌കാരത്തില്‍ ജാഗ്രത പുലര്‍ത്തണം. ക്ഷേത്രങ്ങള്‍ ആദ്യത്മീക പഠന കേന്ദ്രങ്ങളാകണെമെന്നും സ്വമിജി പറഞ്ഞു. യോഗത്തില്‍ ആഘോഷ കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പുരുഷോത്തമന്‍ പുളിക്കാല്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ.സി.മാനവര്‍മ്മരാജ, വൈസ് ചെയര്‍മാന്‍ പല്ലവ നാരായണന്‍, ഭാസ്‌കരന്‍ ആയത്താര്‍, വിജിലന്‍സ് ഡിവൈഎസ് പി വി.കെ.പ്രഭാകരന്‍, സാമ്പത്തിക കമ്മറ്റി ചെയര്‍മാന്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്‍, അജാനൂര്‍ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ് ദിവാകരന്‍ ആചാരി, ഉഡുപ്പി കടപാടി മഠം സെക്രട്ടറി ലോകേഷ് ആചാര്യ, ലോലാക്ഷന്‍ ആചാര്യ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി.രാജീവന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ദിനേഷ് കുണ്ടേന്‍വയല്‍ നന്ദിയും പറഞ്ഞു. സ്വാമികള്‍ക്ക് നീലേശ്വരം കോണ്‍വെന്റ് ജംഗഷനില്‍ നിന്ന് പൂര്‍ണ്ണകുംഭത്തോടെ വരവേല്‍പ്പ് നല്‍കി. അജാനൂര്‍ വിശ്വകര്‍മ്മ ക്ഷേത്രം, പുതിയപറമ്പത്ത് ഭഗവതിക്ഷേത്രം, കിഴക്കേവീട് തറവാട്, മൂലപ്പള്ളി തറവാട്, കുണ്ടേന്‍ വയല്‍ തറവാട് എന്നിവിടങ്ങളില്‍ നിന്നും ഇന്നലെ കലവറ സമ്മര്‍പ്പണവും നടന്നു. 
വൈകീട്ട്  ഇരട്ട തായമ്പക, കുണ്ഡശുദ്ധി, ഭഗവതി സേവ, വെള്ളിക്കോത്ത് വിശ്വംഭരന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി, രാത്രി ശ്രീ രുദ്രഹേമാംബിക നാടകവും അരങ്ങേറി. ഇന്ന് രാവിലെ 5.30 വിവിധ പൂജാധി കര്‍മ്മങ്ങള്‍, 10ന് കലവറ സമര്‍പ്പണം, ഉച്ചയ്ക്ക് അന്നദാനം, ഉച്ചയ്ക്ക് രണ്ട് മുതല്‍ പൂരക്കളി പ്രദര്‍ശനം, വൈകിട്ട് ആറ് മണിക്ക് പയ്യാവൂര്‍ മാധവന്‍ മാസ്റ്ററുടെ ആദ്യാത്മീക പ്രഭാഷണം, രാത്രി എട്ട് മണിക്ക് ഫൈവ്സ്റ്റാര്‍ തട്ടുകട മെഗാഷോ, നാളെ രാവിലെ 5.30 മുതല്‍ വിവിധ പൂജകള്‍, 10ന് കലവറ സമര്‍പ്പണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് അഞ്ചിന് കുറുംബ മാതൃസമിതിയുടെ മെഗാ തിരുവാതിര, ആറ് മണിക്ക് സോപാന സംഗീതം, ഏഴ് മണിക്ക് ചാക്യാര്‍കൂത്ത്. 25ന് പുലര്‍ച്ചെ നാലിന് അധിവാസം വിടര്‍ത്തല്‍ തുടര്‍ന്ന് മഹാഗണപതിഹോമം, രാവിലെ 6.50 മുതല്‍ 7.50 വരെയുള്ള കുംഭം രാശി മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠ.

Post a Comment

0 Comments

Top Post Ad

Below Post Ad