Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ വിദ്യാഭ്യാസ പഠനങ്ങൾക്ക് ലീഗ് തുടക്കം കുറിക്കും:എം സി ഖമറുദ്ദീൻ


ദുബൈ: (www.evisionnews.co)മുസ്ലീം ലീഗ് രാഷ്ട്രീയചരിത്രങ്ങളിലെ മഹാൻമാരായ പൂർവ്വികരായ നേതാക്കൻമാർ കാഴ്ചവെച്ച ത്യാഗത്തിന്റെയും നേതൃപാടവത്തിന്റെയും ഗുണഫലങ്ങളാണ് കേരളത്തിലെ മുസ്ലീംങ്ങളടക്കമുള്ള പിന്നോക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വഴിവെച്ചത് എന്ന് മുസ്ലീം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീൻ അഭിപ്രായപ്പെട്ടു.ഈ പാഠം മനസ്സിലാക്കി കൊണ്ട് തന്നെ പുതിയ തലമുറക്ക് ഇന്നലെകളിലെ ചരിത്രബോധം പകർന്ന് നൽകാൻ ഉതകുന്ന രാഷ്ട്രീയ വിദ്യാഭ്യാസ പഠന ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലാ ലീഗ് കമ്മിറ്റി വിവിധ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നതായി ഖമറുദ്ദീൻ സൂചിപ്പിച്ചു.

ജില്ലാ പ്രസിഡണ്ടായി ആദ്യമായി ദുബായിൽ എത്തിയ അദ്ദേഹത്തിന് കെ.എം.സി.സി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖമറുദ്ദീൻ സ്വീകരണം യോഗം യു. എ. ഇ കേന്ദ്ര കമ്മിറ്റി ഉപദേശക കമ്മിറ്റി വൈസ് ചെയർമാൻ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു.

എം.സി ഖമറുദ്ദിനുള്ള ജില്ലാ കെ എം സി സിയുടെ ഉപഹാരം യഹ് യ തളങ്കരയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിനുള്ള ഉപഹാരം ഹസൈനാർ ഹാജി എടച്ചാക്കൈയും സമർപ്പിച്ചു. ജില്ലയിലെ അഞ്ച് മണ്ഡല കമ്മിറ്റികളും വിവിധ പഞ്ചായത്ത് കമ്മറ്റികളും ഉപഹാരം സമർപ്പിച്ചു.


സ്വീകരണ പരിപാടിയിൽ ഇബ്രാഹിം എളേറ്റിൽ, അൻവർ നഹ, അത്താവുള്ള മാസ്റ്റർ, അഡ്വ സാജിദ് അബൂബക്കർ, ഹസൈനാർ തോട്ടും ഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെർക്കള, ജമാൽ ബൈത്താൻ, അഫ്സൽ മെട്ടമ്മൽ, ഹനീഫ് ടി.ആർ മേൽപറമ്പ, ഹസൈനാർ ബീയന്തടുക്ക ഇസ്മയിൽ ഉദുമ , റഷീദ് ഹാജി കല്ലിങ്കാൽ, അഡ്വ ഇബ്രാഹിം ഖലിൽ, അയ്യൂബ് ഉറുമി, സലാം കന്യപ്പാടി,മുനീർ ബന്താട്‌,യൂസഫ് മുക്കൂട്, എ ജി എ റഹ് മാൻ എന്നിവർ പ്രസംഗിച്ചു. സി എച്ച് നൂറുദ്ദീൻ നന്ദി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad