രജനിയുമായി യോജിക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു തീരുമാനം പറയാനാവില്ല. രണ്ടു പേര്‍ക്കും ആവശ്യമായി വന്നാല്‍ ഐക്യം ആലോചിക്കാവുന്നതാണ്. എന്നാല്‍, സിനിമയിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നത് പോലെയല്ല രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത്. രണ്ട് വ്യത്യസ്ത ദ്രുവങ്ങളില്‍ നില്‍ക്കുന്ന സംഗതിയാണിതെന്നും കമല്‍ ഹസന്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ ചുവടുവെപ്പായി ജനങ്ങളെ കാണാനായി തമിഴ്നാട്യാത്ര ആരംഭിക്കാന്‍ കമല്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും, രജിനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments