ബോവിക്കാനം: (www.evisionnews.co)എൻഡോസൾഫാൻ ദുരിതബാധിതനായ യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു. ബാവിക്കര നുസ്രത്ത് നഗറിലെ പരേതനായ ബി.കെ.അബ്ദുല്ലയുടെ മകൻ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഖാലിദ് (37) ആണ് മരിച്ചത് .ദേളിയിലെ ഭാര്യവീട്ടിൽനിന്നു ജോലി സ്ഥലത്തേക്ക്എത്തിച്ചേരാനായി ചെർക്കള അല്ലാമ ഇഖ്ബാൽനഗറിൽ ബസിറങ്ങി റോഡ്മുറിച്ച്കടക്കവെയാണ് ബദിയടുക്ക ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വന്ന KL 60 6730 നമ്പർ ടിപ്പർ ലോറിയിടിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ആസ്യയാണ് മാതാവ്.
മുഹമ്മദ്, അബ്ദുൾഖാദർ ഹാരിഫ് ,ബദ്റുദ്ധീൻ, സിദ്ധീഖ്, പരേതനായ ശാഫി, ജുവൈരിയ, മിസ്രിയ സഹോദരങ്ങളാണ്. റാബിയയാണ് ഭാര്യ. ആയിഷത്ത് ഷിഫാന ഏക മകളാണ്.കാസർകോട് താലൂക്ക് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബാവിക്കര ജമാ അത്ത് പള്ളിയിൽ വെള്ളിയാഴ്ച 5 മണിയോടെ ഖബറടക്കും.
Post a Comment
0 Comments