കണ്ണൂര്‍ (www.evisionnews.co): മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത് സിപിഎമ്മിന്റെ അറിവോടെയെന്ന് വ്യക്തമായി. ആസൂത്രണവും നടപ്പാക്കലുമടക്കം സംഭവവുമായി പത്തു പേര്‍ക്കു നേരിട്ട് ബന്ധമുണ്ട്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. വെട്ടാനെത്തിയ സംഘത്തില്‍ ഡ്രൈവര്‍ അടക്കം അഞ്ചുപേരാണുണ്ടായിരുന്നത്. അറസ്റ്റിലായ ആകാശും രജിന്‍രാജുമാണ് വാള്‍ ഉപയോഗിച്ച് ഷുഹൈബിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കൊലപാതകമെന്നു പ്രതികള്‍ വെളിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യം. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് കൊലയിലേക്കു നയിച്ചത്.
കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പോലീസ്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റുപ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. ഇനി പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐയുടെ രണ്ടു പ്രാദേശിക നേതാക്കളും ഡ്രൈവറുമാണെന്നും പോലീസ് വ്യക്തമാക്കി.
തില്ലങ്കേരി സ്വദേശികളായ എം.വി ആകാശ് എന്ന ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് ഇന്നലെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങിയത്. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും പോലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. സിപിഎമ്മിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന സൈബര്‍ ഗ്രൂപ്പിലെ അംഗം കൂടിയാണ് ആകാശ്. ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു.
Post a Comment
0 Comments