Type Here to Get Search Results !

Bottom Ad

14.6ലക്ഷത്തിന്റെ സ്വര്‍ണവുമായി തായലങ്ങാടി സ്വദേശി കരിപ്പൂരില്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 14.6ലക്ഷം രൂപയുടെ സ്വര്‍ണമാലയുമായി തായലങ്ങാടി സ്വദേശി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. കാസര്‍കോട് തായലങ്ങാടി സ്വദേശി അഹമ്മദ് സിറാജാ (27)ണ് സോക്‌സിനുള്ളി ഒളിച്ചുകടത്തിയ 465ഗ്രാം സ്വര്‍ണവുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിയിലായത്. ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ അഹമ്മദ് സിറാജിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ കാലില്‍ ധരിച്ച സോക്സിനകത്തു നിന്നും സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad