Type Here to Get Search Results !

Bottom Ad

സഖാക്കളെ ആക്രമിച്ചാല്‍ പ്രതിരോധിക്കും - യച്ചൂരി


തൃശൂര്‍ :  പ്രധാനമന്ത്രി  'മൗനേന്ദ്ര മോദി'യായി മാറിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ആക്രമണം സിപിഎം നയമല്ല, അതേസമയം സഖാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കും. സിപിഎം കേരള സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ്ങിനെ 'മൗന്‍മോഹന്‍' എന്നാണു അന്നു നരേന്ദ്ര മോദി വിളിച്ചിരുന്നത്. ഇന്നു മോദി പ്രധാനമന്ത്രിയാണ്. എന്നാല്‍ തട്ടിപ്പുകളെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. വ്യവസായികള്‍ തട്ടിപ്പു നടത്തി രാജ്യം വിടുകയാണ്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നിങ്ങനെുള്ള പേരുകളില്‍ അസാധാരണ സാമ്യമുണ്ട്. കര്‍ഷകരുടെ വായ്പ എഴുതിതള്ളുന്നില്ല. എന്നാല്‍ ഇതിന്റെ മൂന്നു മടങ്ങ് വായ്പയാണു കോര്‍പറേറ്റുകള്‍ക്കു ഒഴിവാക്കികൊടുത്തതെന്നും യച്ചൂരി പറഞ്ഞു.<

Tags

Post a Comment

0 Comments

Top Post Ad

Below Post Ad