Type Here to Get Search Results !

Bottom Ad

രണ്ടര വയസുകാരിക്ക് ചുമയ്ക്ക് നല്‍കിയ കുപ്പിമരുന്നില്‍ വിര

കോഴിക്കോട്: (www.evisionnews.co)രണ്ടര വയസുകാരിക്ക് ക്ലിനിക്കില്‍ നിന്ന് നല്‍കിയ കുപ്പിമരുന്നില്‍ വിര. കോഴിക്കോട് കക്കട്ടിലില്‍ വട്ടോളി സ്വദേശി അഷിന്‍ നാദിന്റെ രണ്ടരവയസ്സുള്ള മകള്‍ക്ക് ചുമയെ തുടര്‍ന്ന് ക്ലിനിക്കില്‍ ചികിത്സ തേടിയപ്പോഴാണ് വിരയുള്ള മരുന്ന് ലഭിച്ചത്. സിപ്ല മരുന്ന് കമ്ബനിയുടെ ലെവോളിന്‍ എന്ന മരുന്നിലാണ് വിരയെ കണ്ടെത്തിയത്.

അതേസമയം മരുന്ന് നല്‍കിയ ശേഷം കുഞ്ഞിന് ഛര്‍ദ്ധിയും വയറിളക്കവും അനുഭവപ്പെടുകയും ചെയ്തതോടെയാണ് മരുന്ന് പരിശോധിച്ചത്. 2019 നവംബര്‍ മാസം വരെ കാലാവധിയുള്ള മരുന്ന് നിര്‍മ്മിച്ചത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് . ക്ലിനിക്ക് അധികൃതര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിലും പോലീസിലും വിവരമറിയിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad