Type Here to Get Search Results !

Bottom Ad

ബാര്‍ക്കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി (www.evisionnews.co): ബാര്‍ക്കോഴ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും ഈഘട്ടത്തില്‍ ഇടപെടാനാകില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. എല്‍ഡിഎഫിലേക്ക് മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന കെ.എം മാണിക്കും പാര്‍ട്ടിക്കും ആശ്വാസം നല്‍കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്.

വിധി സ്വാഗതാര്‍ഹമെന്നും ആശ്വാസകരമെന്നും കെ.എം മാണി പറഞ്ഞു. ബാര്‍ക്കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് നോബിള്‍ എബ്രഹാമാണ്. അഴിമതിക്കാരനായ മാണി ഏത് മാളത്തില്‍ പോയൊളിച്ചാലും പുറത്തു ചാടിക്കുമെന്നാണ് വിധിയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നോബിളിന്റെ പ്രതികരണം.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി , ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാണിയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് താല്‍പ്പര്യം ഇല്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ബാര്‍കോഴക്കേസ് അവസാനിപ്പിക്കാന്‍ പിന്നാമ്പുറ ചര്‍ച്ചകളിലൂടെ ധാരണയിലെത്തിയിരുന്നെങ്കിലും കോടതി പ്രശ്‌നത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad