ദുബൈ (www.evisionnews.co): ദുബൈയില്‍ 13കോടിയുടെ സാമ്പത്തിക്ക തട്ടിപ്പ് നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ് ടൂറിസം നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ യാത്രാവിലക്ക് വന്നതോടയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വീണ്ടും ജീവന്‍വച്ചത്. യാത്രാവിലക്ക് നീക്കുന്നതിന് ബിനോയ് നിയമപരമായി ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
ഈ സാഹചര്യത്തില്‍ കൂടിയാണ് ജാസ് ടൂറിസം ഉടമ ഹസന്‍ ഈസ്മായില്‍ മര്‍സൂഖിക്ക് ഒന്നേ മുക്കാല്‍ കോടി രൂപ നല്‍കി പ്രശ്നം പരിഹരിക്കുന്നതിന് നീക്കം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചില വ്യവസായ പ്രമുഖരും വിഷയത്തില്‍ ഇടപെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.
Post a Comment
0 Comments