Type Here to Get Search Results !

Bottom Ad

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മിക്കണം: യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മിക്കണമെന്ന് പ്രസിഡണ്ട് വി.എം മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സമര്‍പ്പണം എക്‌സിക്യൂട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തില്‍ ദിനേന വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പം മൂലം ഗതാഗത തടസം നേരിടുകയാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഗതാഗത സൗകര്യത്തിനായും ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി ഗതാഗതം നടത്തുന്നതിനും ഒറ്റ ബൈപാസ് സംവിധാനം പോലുമില്ലാത്ത പ്രദേശമാണ് ജില്ലാ ആസ്ഥാനമായ കാസര്‍കോട്. മറ്റു ജില്ലകളില്‍ ഒന്നിലധികം ബൈപാസുകള്‍ നിലവിലുള്ളപ്പോള്‍ കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്തെ കീറി മുറിച്ച് ഫ്‌ളൈ ഓവര്‍ സാവിധാനത്തിലൂടെ ഗതാഗത പ്രശ്‌നം പരിഹരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത് നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതോടൊപ്പം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ കറന്തക്കാട് ജംഗ്ഷന്‍ മുതല്‍ നുള്ളിപ്പാടി വരെയുള്ള പ്രദേശങ്ങളെയും നിലവിലുള്ള വ്യാപാര സമുച്ചയങ്ങളെയും പുതിയ ബസ് സ്റ്റാന്റ് അടക്കമുള്ള സംവിധാനങ്ങളെയും പൂര്‍ണമായും ഇല്ലാതാക്കും. ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്ന വര്‍ഷകാലാവധിയില്‍ നഗരം മുഴുവനും നിലവിലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍ ശ്മശാന മൂകമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad