കാസര്‍കോട് : (www.evisionnews.co) സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെ ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ലെന്ന് ബസുടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് എട്ട് രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വര്‍ധനവ് മാര്‍ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. നിലവില്‍ ഏഴ് രൂപയാണ് മിനിമം ചാര്‍ജ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം ചാര്‍ജ് വര്‍ധനയ്ക്ക് അനുമതി നല്‍കി. പിന്നീട് ചേര്‍ന്ന മന്ത്രിസഭാ യോഗവും ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
Post a Comment
0 Comments