കേസിലെ പ്രതിയായ ദിലീപ് രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം രേഖകളുടെ മറ്റ് തെളിവുകളും ദീലീപിന് കൈപ്പറ്റാനാകും. അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും.
അതേ സമയം രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട് മാര്‍ട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വീണ്ടും ഹരജി സമര്‍പ്പിച്ചിരുന്നു. പ്രൊസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നീരിക്ഷണം
Post a Comment
0 Comments