"ഇത്തവണ ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ചുമത ഏറ്റെടുക്കേണ്ടി വന്നത് പെട്ടെന്നായിരുന്നു എന്നിരുന്നാലും താന്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതില്‍ സന്തോഷവാനായിരുന്നു. അടുത്ത തവണയും ഇവിടേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു"
അടുത്ത തവണ കേരളത്തിന്റെ പരിശീലകനായി വരുന്നു എങ്കിലും താരങ്ങളുടെ ട്രാന്‍സ്ഫര്‍ മുതല്‍ തനിക്ക് ഇടപെടാന്‍ കഴിയണം എന്നാണ് ആഗ്രഹം എന്നും ജെയിംസ് പറഞ്ഞു. ആഗ്രഹം ഇങ്ങനെ ഒക്കെ ആണെങ്കിലും ജെയിംസ് ബ്ലാസ്റ്റേഴ്സില്‍ തുടരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.
ഇന്ന് ചെന്നൈക്കെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് വിജയം മാത്രമെ ലക്ഷ്യമുള്ളൂ എന്നും ജെയിംസ് പറഞ്ഞു.
Post a Comment
0 Comments