Type Here to Get Search Results !

Bottom Ad

റോഡിലും ക്രമക്കേട്! തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്


കോട്ടയം (www.evisionnews.co): റോഡ് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്.പി നിലപാട് ഇന്ന് കോടതിയെ അറിയിക്കും.

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ലേക്ക് പാലസ് റിസോര്‍ട്ടിന് കായല്‍ കൈയേറി റോഡ് നിര്‍മിച്ചതിന് അദ്ദേഹത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ക്രമക്കേടിലും കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും അദ്ദേഹത്തിനെതിരെ പരാമര്‍ശമുണ്ടായി. തുടര്‍ന്നാണ് എന്‍സിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad