Type Here to Get Search Results !

Bottom Ad

മണ്ണുവാരിയിട്ട് മാല തട്ടാന്‍ ശ്രമം; കൗമാരക്കാരന്‍ പിടിയില്‍


പാലക്കാട് കുഴല്‍മന്ദത്ത് കൗണ്‍സിലിങ്ങിനെന്ന പേരില്‍ എത്തിയ കൗമാരക്കാരന്‍ കൗണ്‍സിലറായ യുവതിയുടെ കണ്ണില്‍ മണ്ണു വാരിയിട്ട ശേഷം മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ചു. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ രോഗികളും മറ്റും ചേര്‍ന്ന് കൗമാരക്കാരനെ കീഴ്‌പ്പെടുത്തി. കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കൗമാരപ്രായക്കാര്‍ക്കുള്ള കൗണ്‍സിലിങ് കേന്ദ്രത്തിലാണു സംഭവം. 

പ്ലസ് ടു വിദ്യാര്‍ഥിയാണെന്നു പരിചയപ്പെടുത്തിയെത്തിയ കൗമാരക്കാരന്‍ കൗണ്‍സിലിങ്ങനെത്തിയതാണെന്ന് അറിയിച്ചപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു കൗണ്‍സിലിങ്ങന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാന്‍ വാതിലടച്ചു. ഈ സമയം പതിനേഴുകാരന്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മണ്ണ് യുവതിയുടെ മുഖത്തെറിഞ്ഞു മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ചതായാണു പരാതി. 

യുവതി ബഹളം വച്ചപ്പോള്‍ രോഗികളും ബന്ധുക്കളും ഓടിക്കൂടി കൗമാരക്കാരനെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad