കഴിഞ്ഞ ആഴ്ച മനോജിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം പോലീസ് സ്റ്റേഷനു സമീപം ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങിയശേഷം ടോയ്ലറ്റില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമീപത്തു തന്നെ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന്‍ ഉണ്ടെന്നും അവിടേക്ക് പോകാനും പോലീസ് നിര്‍ദേശിച്ചിരുന്നു.
സ്റ്റേഷനില്‍ വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ ഉണ്ടായ സ്ഥിതിക്ക് അപരിചിതരായ ആളുകളെ പോലീസ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കാന്‍ സുരക്ഷയുടെ ഭാഗമായി സാധിക്കില്ലെന്നാണ് പോലീസ് അന്ന് നല്‍കിയിരുന്ന വിശദീകരണം.
Post a Comment
0 Comments