ഹൈദരാബാദ്: (www.evisionnews.co)അതിവേഗത്തില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരിക്ക്. തലയ്ക്ക് സാരമായ പരിക്കുകളേറ്റ ഹൈദരാബാദ് സ്വദേശി ശിവ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും ട്രെയിന്‍ ഇടിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് കൊണ്ട് വലതു കൈയ്യില്‍ മൊബൈല്‍ പിടിച്ചാണ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടയില്‍ കൂടെയുള്ള ആരോ മാറി നില്‍ക്കാന്‍ ഇയാളോട് പറയുന്നുണ്ട്. എന്നാല്‍ ഇതനുസരിക്കാതെ ട്രെയിന് മുന്നില്‍ തന്നെ നിന്നതാണ് അപകടത്തിന് കാരണമായത്. ഇയാളെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അപകടത്തില്‍ പെട്ട ഇയാളുടെ അടുത്തേക്ക് ആളുകള്‍ ഓടിവരുന്നതിന്റെ ശബ്ദവും ഇതില്‍ വ്യക്തമാണ്.
Post a Comment
0 Comments