Type Here to Get Search Results !

Bottom Ad

കഴുത്തിൽ കമ്പി തുളഞ്ഞു കയറി ഗുരുതര നിലയിലായിരുന്ന യുവാവ് മരിച്ചു

മട്ടന്നൂര്‍:(www.evisionnews.co) കഴുത്തിൽ കമ്പി തുളഞ്ഞു കയറി ഗുരുതര നിലയിലായിരുന്ന യുവാവ് മരിച്ചു.നടുവനാട് കാളാന്തോടിലെ സത്യനാണ് (50) ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ മരിച്ചത്.  കെട്ടിടത്തില്‍ നിന്നു വീണ് കഴുത്തില്‍ വാര്‍പ്പ് കമ്പി തുളച്ചു കയറിയ നിലയിലായിരുന്നു  നിര്‍മ്മാണത്തൊഴിലാളിയായ     
സത്യനെ ആശുപത്രിയിലെത്തിച്ചത്. കല്ലേരിക്കര എല്‍പി സ്‌കൂളിനു സമീപം നിര്‍മാണത്തിലുള്ള വീടിന്റെ പണി നടക്കുന്നതിനിടയിലായിരുന്നു അപകടം. കഴുത്തിലൂടെ തുളച്ചു കയറിയ കമ്പി തലയോട് തുരന്നു പുറത്തേക്കു വന്ന അവസ്ഥയിലായിരുന്നു. കണ്ണൂരില്‍ നിന്ന് അഗ്‌നിശമനസേന ആശുപത്രിയില്‍ എത്തിയാണ്  കമ്പി മുറിച്ചു നീക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് സത്യനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന്റെ രണ്ടാം നിലയിലെ വാര്‍പ്പിന്റെ പലക മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ നിലത്തുണ്ടായിരുന്ന കമ്പി കഴുത്തിലൂടെ കയറി തലയിലൂടെ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ടെത്തിയ തൊഴിലാളികളും നാട്ടുകാരുമാണ് സത്യനെ കണ്ണൂരിലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ അഗ്‌നിശമനസേന ലീഡിങ് ഫയര്‍മാന്‍ എ.കുഞ്ഞിക്കണ്ണന്‍, വി.വി.പ്രകാശന്‍, അജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തി കമ്പി മുറിച്ച് മാറ്റിയത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad