Type Here to Get Search Results !

Bottom Ad

സത്താര്‍ നീ കൂടെ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം

 ഹക്കീം കടവത്ത്

ആലംപാടി സ്കൂളിലെ ഓരോ മണൽ തരിയും നിന്നെയോർത്ത്  വിലപിക്കുന്നുണ്ടാകുംഡാ .. ക്ലസിലും പുറത്തും, ആർട്സിനും  സ്പോർട്സിനും ഒക്കെ നീ ഞങ്ങളുടെ (www.evisionnews.co) മനസ്സിൽ ഇടം പിടിച്ചത്  എന്തിനായിരുന്നെടാ... നിനക്ക് എത്ര സ്‌കൂൾ  ഉണ്ടായിരുന്നു... നീ പത്താം ക്ലാസ്സ്  കഴിഞ്ഞതു നായന്മാർ മൂലയിലല്ലേ??  നിനക്കു അവിടെ തന്നെ പ്ലസ് വൺ പഠിക്കായിരുന്നില്ലേ... നീ ആലംപാടിയിൽ വന്നത് എന്തിനാഡാ ... നീ ഇങ്ങനെ ഞങ്ങളെ വിട്ടു പോകുമെന്ന് സ്വപ്നത്തിൽ പോലും  വിചാരിച്ചെല്ലേടാ...  ഞാൻ ലാസ്റ്റ് ക്ലാസ്സിൽ വെള്ളിയാഴച്ച എക്സാം പേപ്പർ നിനക്കു തന്നപ്പോൾ, ആൻസർ കീ  നിന്റെ കയ്യിൽ തന്നു  എല്ലാവർക്കും വാട്സ്ആപ് ഇടാൻ ഞാൻ പറഞ്ഞപ്പോഴും   നിനക്ക് ഒരുവാക്കു എന്നോട് പറയാമായിരുന്നില്ലെടാ... ശനിയാഴ്ച (www.evisionnews.co) സ്പെഷ്യൽ ക്ലാസ്സിനു വന്നു ടീച്ചറിനോട് ഒരു മണിക്ക് പോകണം എന്ന് പറഞ്ഞദ് ഇതിനായിരുന്നല്ലേ...  തിങ്കളാഴ്ച്ച  ഞാൻ ഫസ്റ്റ് പീരീഡ് ക്ലാസ്സിൽ വന്നു എല്ലാവരുടെയും നോട്ടു ചെക്ക്  ചെയ്തപ്പോൾ  കുറച്ചു കുട്ടികൾ എഴുതാതിരുന്നപ്പോൾ സത്താർ അയച്ചത് മനസ്സിലായില്ല എന്ന് പറഞ്ഞപ്പോഴും  എനിക്കറിയില്ലായിരുന്നഡാ നീ ഇത്ര ക്രിട്ടിക്കലിലാണെന്ന്.... ഫസ്റ്റ് ഇയർ ക്ലാസ്സ്  തുടങ്ങിയത് മുതൽ നീ ക്ലാസ്സിൽ ഉണ്ടെങ്കിൽ ക്ലാസ്സ് ഒരു ഉഷാർ  ആയിരുന്നെടാ....  ഇതൊക്കെ ഞാൻ ആരോട് പറയാൻ... നീ   നല്ലൊരു  വിദ്യാർത്ഥിക്കപ്പുറം  നല്ലൊരു ഫ്രണ്ടായി  ഞങ്ങളുടെ കൂടെ കൂടിയത്  ഞങ്ങളെ വിട്ടു പോകനായിരുന്നല്ലേ.... ആലംപാടി  സ്കൂളിൽ വാട്ട്സാപ്പ് ചാറ്റ് ഉണ്ടായിരുന്ന അൽപ്പം ചിലരിൽ ഒരാളായിരുന്നില്ലെടാ നീ.. എന്തോ ഒരാവശ്യത്തിനു നിന്റെ ഉപ്പാക്ക് ഞാൻ ഫോൺ   ചെയ്തപ്പോൾ   നിന്റെ ഉപ്പയുടെ ആ ബഹുമാനം ഞാൻ മനസ്സിലാക്കിയെടാ... നിന്നെ മംഗളുരു ഹോസ്പിറ്റലിൽ കാണാൻ വന്നപ്പോൾ, കാസർകോട്  ഹോസ്പിറ്റലിൽ വന്നപ്പോ നിന്റെ ഉപ്പയോട് നേരിട്ട് സംസാരിച്ചപ്പോ എന്റെ മനസ്സു നിറഞ്ഞു പോയടാ... നിന്റെ ഉപ്പയുടെ മനക്കരുത്തു മാത്രം (www.evisionnews.co) മതിയെടാ നിന്റെ പരലോക വിജയത്തിന്... നിന്റെ ആ പുഞ്ചിരിക്കുന്ന ആ മുഖം ഇപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട് ഡാ.. നീ ആലംപാടി സ്കൂളിന്റെ ഓരോ മുക്കിലും മൂലയിലും ഉണ്ടെടാ.. നീ ഞങ്ങളുടെ കൂടെ ഉണ്ടെന്നു വിശ്വസിക്കാനാ  ഞങ്ങൾക്കാ ഗ്രഹം... റബ്ബിന്റെ വിധിക്ക് ഉത്തരം കൊടുക്കാതിരിക്കാൻ ആർക്കും പറ്റില്ലല്ലോ... ഞങ്ങളുട സത്താറിനെ അനുഗ്രഹിക്കണമേ നാഥാ.. മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർക്കുമുന്നിൽ ഞങ്ങളുടെ ചലനമറ്റ ശരീരം  വെക്കാൻ ഇടവരുത്തരുതെ നാഥാ... അവനെയും ഞങ്ങളെയും നീ നിന്റെ സ്വർഗീയ ആരാമത്തിൽ ഒരുമിപ്പിക്കണമേ അള്ളാ... ആമീൻ!! 

Post a Comment

0 Comments

Top Post Ad

Below Post Ad