Type Here to Get Search Results !

Bottom Ad

രക്ഷയില്ലാതെ ശശീന്ദ്രൻ ;കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരി പിന്‍വലിച്ചു

Related imageകൊച്ചി: (www.evisionnews.co)ഫോണ്‍ വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് വന്‍ തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരിയായ യുവതി പിന്‍വലിച്ചു. ഹൈകോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായമാണ് പരാതിക്കാരി പിന്‍വലിച്ചത്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് പരാതിക്കാരി ഹരജി പിന്‍വലിച്ചത്. ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരാതിക്കാരി ഹര്‍ജി പിന്‍വലിച്ചതെന്ന് കരുതുന്നു. ഇതോടെ മന്ത്രിയാകാന്‍ എ.കെ. ശശീന്ദ്രന് ഇനിയും കാത്തിരിക്കേണ്ടിവരും എന്നതാണ് അവസ്ഥ. കുറ്റമുക്തനായി ആദ്യം എത്തുന്ന എന്‍സിപി എംഎല്‍എക്ക്  മന്ത്രിസ്ഥാനം എന്ന ഉറപ്പ് സിപിഎമ്മില്‍നിന്ന് പാര്‍ട്ടി നേടിയെടുത്തിരുന്നു. അതേസമയം വയല്‍നികത്തിയതിന് തോമസ് ചാണ്ടിക്കെതിരെ ഇന്നലെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകളില്‍ തീരുമാനമുണ്ടാകും വരെ എന്‍സിപിയുടെ മന്ത്രിസ്ഥാനത്തിനായി കാത്തിരിപ്പ് നീളും.





Tags

Post a Comment

0 Comments

Top Post Ad

Below Post Ad