Type Here to Get Search Results !

Bottom Ad

ശനിയാഴ്ച്ച നടത്താനിരിക്കുന്ന പിഎസ്‌സി പരീക്ഷമാറ്റണം: യുവമോര്‍ച്ച

Related imageകാസര്‍കോട്: (www.evisionnews.co)വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ദേശീയ വാഹന പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ശനിയാഴ്ച്ച  നടത്താനിരിക്കുന്ന പിഎസ്‌സി പരീക്ഷ മാറ്റിവെയ്ക്കണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പലര്‍ക്കും ജില്ലയ്ക്ക് പുറത്ത് ഉള്‍പ്പെടെ ദൂര സ്ഥലങ്ങളിലാണ് സെന്ററുകള്‍ ലഭിച്ചിരിക്കുന്നത്. പണിമുടക്ക് കാരണം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അന്ന് പരീക്ഷ നടത്തിയാല്‍ ആയിരക്കണക്കിന് പേരുടെ അവസരമാണ് നഷ്ടപ്പെടുക. പിഎസ്‌സി പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, സുമിത്‌രാജ് പെര്‍ള എന്നിവര്‍ ചേര്‍ന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ക്ക് നിവേദനം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad