ന്യൂഡല്‍ഹി (www.evisionnews.co): പിണറായി വിജയന് സുപ്രീം കോടതി നോട്ടിസ്. സുപ്രീം കോടതി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും മറ്റും നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ വിചാരണക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്കയും ചെയ്തു. നോട്ടിസ് ലഭിച്ചവര്‍ ഇനി മറുപടി സത്യവാങ്മൂലം നല്‍കണം. പക്ഷെ കോടതി അത് എത്ര സമയത്തിനുള്ളിലെന്നോ കേസ് ഇനി എന്നു പരിഗണിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ഗവര്‍ണര്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിച്ചതിനെ പിണറായി സുപ്രീം കോടതിയില്‍ ചോദ്യംചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും പിന്താങ്ങി. അന്നു പിണറായിയുടെ ഹര്‍ജി തള്ളപ്പെട്ടത് സര്‍ക്കാരിനും തിരിച്ചടിയായി. ഇത്തവണയും സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിക്കേണ്ടതുണ്ട്. ജഡ്ജിമാരായ എന്‍.വി രമണ, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും മൂന്നു പ്രതികളും നല്‍കിയ അപ്പീലുകളാണ്.
Post a Comment
0 Comments