Type Here to Get Search Results !

Bottom Ad

എണ്ണവില: രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015 മേയിലെ വിലനിലവാരത്തിലേക്കാണ് വിപണി ഇപ്പോള്‍ എത്തിയിരിക്കുന്നത്. അന്നത്തെ വില ബാരലിന് 68.19 ഡോളറായിരുന്നു. 

ഒപെക് രാജ്യങ്ങളും റഷ്യയും ഉല്‍പാദന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മറ്റൊരു പ്രമുഖ എണ്ണ ഉല്‍പാദക രാജ്യമായ ഇറാനില്‍ അടുത്ത ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളാണ് രാജ്യാന്തര വിപണിവിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. 

ബാരലിന് 115 ഡോളറില്‍ നില്‍ക്കേയാണ് 2014 മധ്യത്തോടെ എണ്ണവില കുത്തനെ ഇടിഞ്ഞത്. അമേരിക്കയിലെ ഷെയ്ല്‍ കമ്പനികള്‍ ഉല്‍പാദനം ആരംഭിച്ചതായിരുന്നു കാരണം. ഇതോടെ രാജ്യാന്തര വിപണിയില്‍ ലഭ്യത കുത്തനെ കൂടുകയും വില താഴുകയുമായിരുന്നു. ഒരു ഘട്ടത്തില്‍ വില ബാരലിന് 30 ഡോളര്‍ വരെ എത്തിയിരുന്നു. ഒപെക് രാജ്യങ്ങളും റഷ്യയുള്‍പ്പെടെ ഒപെക്കിനു പുറത്തുള്ള ഏതാനും രാജ്യങ്ങളും ഉല്‍പാദനം വെട്ടിച്ചുരുക്കാന്‍ 2016 നവംബറില്‍ തീരുമാനിച്ച ശേഷമാണ് വില നേരിയ തോതില്‍ കയറിത്തുടങ്ങിയത്. 

രാജ്യത്തെ എണ്ണ വിപണനക്കമ്പനികള്‍ വിലവര്‍ധന ഉപയോക്താക്കളിലേക്കു കൈമാറാനാണു സാധ്യത. അങ്ങനെ പെട്രോള്‍,ഡീസല്‍ വില ഉയര്‍ന്നാല്‍ വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകും. ഇന്ധനത്തിന്‍മേലുള്ള എക്‌സൈസ് തീരുവയും സംസ്ഥാന നികുതിയും കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തയാറായാലേ ഇത് ഒഴിവാക്കാനാകൂ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad