Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ പെണ്‍വാണിഭം; മൂന്ന് പേര്‍ കൂടി പിടിയിൽ


കൊച്ചി:(www.evisionnews.co) ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ കൊച്ചിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. ഡല്‍ഹി സ്വദേശികളായ സോണിയ, ജിഷ എന്നിവരും ഒരു പ്രായപൂര്‍ത്തി ആകാത്തയാളുമാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.ഡല്‍ഹി സ്വദേശിനിയുടെ നേതൃത്വത്തില്‍ പുല്ലേപ്പടി കേന്ദ്രീകരിച്ച്‌ നടത്തിവന്നിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലുള്ളവരാണ് പിടിയിലായവര്‍.ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി സംഘത്തിന്റെ ഫോണ്‍ നമ്ബറുകള്‍ പരസ്യപ്പെടുത്തി അതിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളുടെ ചിത്രങ്ങളും മുറിയുടെ വിവരങ്ങളും കൈമാറിയാണ് ഇടപാട്.കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad