Type Here to Get Search Results !

Bottom Ad

റെയിൽവേയുടെ ചിറ്റമ്മനയം ധിക്കാരപരം: മുസ്ലിം ലീഗ്


കാസർകോട്:(www.evisionnews.co)കാസർകോട്ടെ പൊതു സമൂഹത്തിന്റെ ക്ഷമ പരിശോധിക്കുന്ന നടപടിയിൽ നിന്നും റെയിൽവേ അധികൃതർ പിൻമാറണമെന്ന് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം അവശ്യപ്പെട്ടു.കാസർകോട്ടെ ജനങ്ങൾക്ക് മതിയായ റെയിൽവേ യാത്രാ സൗകര്യംഉറപ്പുവരുത്തണമെന്നത് കാലങ്ങളായുള്ള മുറവിളിയാണ് .എന്നാൽ പുതുതായി അനുവദിച്ച ശതാബ്ദി തീവണ്ടി മംഗലാപുരത്തേക്ക് നീട്ടാതെ കണ്ണൂരിലേക്ക് യാത്ര ചുരുക്കുന്നതിലൂടെ റയിൽവെയുടെ ചിറ്റമ്മനയമാണ് വ്യക്തമാക്കുന്നത്. പ്രതിദിനം ആയിരങ്ങളായ യാത്രക്കാരാണ്, കാസർകോട് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ലഭ്യമാക്കുന്ന തീവണ്ടിയിലെ യാത്രാസൗകര്യം 'വാഗൺ ട്രാജഡിക്ക് ' തുല്ല്യമാണെന്ന് യോഗം കുറ്റപ്പെടുതി.കോയമ്പത്തൂർ-ബിക്കാനീർ ,നിസാമുദ്ധീൻ - തിരുവനന്തപുരം ,

ദാദർ - തിരുനെൽവേലി, രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ള ദീർഘദൂര തീവണ്ടികൾക്ക് സ്റ്റോപ്പില്ലാത്ത ഏക ജില്ലാ ആസ്ഥാനം കാസർകോടാണ്.ഇക്കാര്യത്തിൽ കാസർകോട് പാർലമെന്റ് അംഗത്തിന്റെ നിസ്സംഗത പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കെ.എസ് അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ, കെ.എസ് സുലൈമാൻ ഹാജിയുടെ ഭാര്യ ഹമീദ ബീഗം, മുസ്ലിം ലീഗ് നേതാവ് കിയ്യൂർ ഇസ്മായിൽ, ഷാർജ കെ.എം.സി.സി. നേതാവ് നാസർപെരിയഎന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.പ്രസിഡണ്ട് എ.എം.കടവത്ത് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.സി.ടി.അഹമ്മദ് അലി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, പി.എം മുനീർ ഹാജി, മൂസ ബി ചെർക്കള,മാഹിൻ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാൽ, പി.അബ്ദുൾ റഹിമാൻ ഹാജി, ഇ.അബൂബക്കർ ഹാജി,സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad