Type Here to Get Search Results !

Bottom Ad

10ന് നടത്താനിരുന്ന മുസ്ലിം ലീഗ് ധർണ്ണ മാറ്റി വെച്ചു


കാസർകോട്:(www.evisionnews.co)അണങ്കൂരിൽ  വാഹന പരിശോധനക്കിടെ കൊല്ലംമ്പാടിയിലെ സുഹൈൽ എന്ന വിദ്യാർത്ഥി മറ്റൊരു വാഹനമിടിച്ച് മരിക്കാനിടവന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നടപടികൾ സീകരിക്കുക, അശാസ്ത്രീയപരവും, അനധികൃതവുമായ വാഹന പരിശോധന മൂലം ജനങ്ങളുടെസഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് വാഹന പരിശോധന ഒഴിവാക്കുക, മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ച മാനദണ്ഡങ്ങൾ പ്രകാരം മാത്രം വാഹന പരിശോധന നടത്തുക. എന്നീ അവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി ജനുവരി 10ന് ബുധനാഴ്ച്ച നടത്താൻ തീരുമാനിച്ച എസ്.പി ഓഫീസ് ധർണ്ണ ജില്ലാ പോലീസ് ചീഫ് കെ.ജെ. സൈമൺ വിളിച്ചു ചേർത്ത ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റി വെച്ചു.    
 മുസ്ലിം ലീഗ് ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് പോലീസ് ചീഫ് ഉറപ്പു നൽകിയതിനെത്തുടർന്നാണ് ധർണ മാറ്റിയത്. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ,എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മണ്ഡലം ഭാരവാഹികളായ എ.എം.കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, .ടി .എം ഇഖ്ബാൽ, പി.അബ്ദുൾ റഹിമാൻ ഹാജി, എന്നിവർ  ചർച്ചയിൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad