Type Here to Get Search Results !

Bottom Ad

ഹമീദലി ഷംനാട് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കേണ്ട ചരിത്ര പുസ്തകം


കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ട്രഷററും എംപിയും എംഎല്‍എയുമായിരുന്ന കാസര്‍കോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുഖ്യപങ്ക് വഹിച്ച ഹമീദലി ഷംനാട് ജീവിച്ചത് ഒരു ചരിത്ര പുസ്തകമായാണ് ജീവിച്ചതെന്നും അദ്ദേഹത്തെ കുറിച്ച് പഠിക്കുന്നത് കാസര്‍കോടിന്റെ ചരിത്രം പഠിക്കലാണെന്നും എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അനുസ്മരിച്ചു.

ഷംനാട് സാഹിബിന്റെ ഒന്നാം ചരമദിനത്തില്‍ പ്രാര്‍ത്ഥനാ സദസും അനുസ്മരണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ, അസ്‌റുദ്ധീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗര്‍, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഖലീല്‍ അബൂബക്കര്‍, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഇജാസ് ഇബ്രാഹിം, റിയാസ് മുള്ളേരിയ, ഹാഷിം മഞ്ഞംപാറ, സുഫൈദ് ചെങ്കള, ഷാനിഫ് എതിര്‍ത്തോട്, ഷാനവാസ് മാര്‍പ്പിനടുക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad