മനാമ: (www.evisionnews)കെ എം സി സി ബഹ്റൈൻ ജിദാലി ഏരിയാ കമ്മിറ്റി ദശവാർഷിക സമാപന സമ്മേളനം ജനുവരി 19 ന് വൈകീട്ട് 6.30ന്, ഇസ്സാ ടൗൺ ഇന്ത്യൻ സ്‌കൂളിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തുo. ബഹ്റൈൻ കെ എം സി സി നേതാക്കളും മറ്റു മത സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും സമ്മേളനത്തിൽ സംമ്പന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സ്റ്റുഡൻസ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ ഏരിയാ ദഫ് ടീമുകളെ പങ്കടുപ്പിച്ച് ദഫ് പ്രദർശനം, വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ തട്ടുകട സിറ്റി ഒപ്റ്റിക്കൽ ജിദാലിയുടെ സഹകരണത്തോടെയുള്ള കണ്ണ് പരിശോധനാ ക്യാമ്പ് എന്നിവ പരിപാടിക്ക് മാറ്റേകും.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ജിദാലി ഏരിയാ കമ്മിറ്റിക്ക് 2006 ൽ ആണ് തുടക്കം കുറിച്ചത്. കമ്മിറ്റിക്ക് കീഴിൽ ഫാമിലികളെ സംഘടിപ്പിച്ച് വനിതാ വിങ്ങും വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സ്റ്റുഡൻസ് വിങ്ങും പ്രവർത്തിച്ച് വരുന്നു.മനനം ചെയ്യുന്ന ഹരിത മനസ്സ് എന്ന ശീർഷകത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ദശവാർഷികാഘോശത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ചത്. റമളാനിലെ എല്ലാ ദിവസവും 400 ൽ പരം ആളുകൾക്ക് ഒരുക്കുന്ന ഇഫ്ത്താർ സംഗമം ബഹ്റൈനിലെ തന്നെ ഏറ്റവും വലിയ ഇഫ്ത്താർ വേദികളിൽ ഒന്നാണ്. കമ്മിറ്റിക്ക് കീഴിൽ നടന്ന് വരുന്ന നിരവധി റിലീഫ് പദ്ധതിക്ക് പുറമേ 10 നിർധനരായ അനാഥയുവതികൾക്കുള്ള വിവാഹ ധനസഹായമാണ് പരിപാടിയിൽ പ്രധാനം.
കുടുംബ സംഗമം, സാംസ്കാരിക സദസ്സ്, പ്രവർത്തക സംഗമം, ബിസിനസ്സ് മീറ്റ് ,പ്രവാസികളുടെ ആരോഗ്യ പരിപാലനത്തിനായി ബോധവൽകരണ ക്ലാസുകൾ മെഡിക്കൽ ക്യാമ്പ്, പ്രവർത്തകരുടെ സാംസ്കാരിക വാസനകളെ പ്രോത്സാഹിപ്പിക്കാനായി ഹരിത കലാവേദിയ തുടങ്ങിയ നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജന:സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ ഏരിയാ പ്രസിഡന്റ് സലീഖ് വില്യാപ്പള്ളി ജന:സെക്രട്ടറി തസ്ലീം ദേളി, കൺവീനർ ശിഹാബ് നിലമ്പൂർ, ഭാരവാഹികളായ മുസ്തഫാ പെരിങ്ങാ പുറത്ത്, ഹമീദ് കൊടശ്ശേരി, കാലിദ് കാഞ്ഞിരായിൽ, റഷീദ് പുത്തൻചിറ, സജീർ വണ്ടൂർ, എന്നിവർ പങ്കടുത്തു
Post a Comment
0 Comments