Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ ബന്ദ്: സംസ്ഥാനത്തെ ആശുപത്രികള്‍ സ്തംഭിച്ചു


തിരുവനന്തപുരം (www.evisionnews.co): ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം രോഗികളെ ദുരിതത്തിലാക്കി. കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ആശുപത്രികള്‍ സ്തംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു.

സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ആരും ജോലിക്കെത്തിയിട്ടില്ല. രാവിലെ മുതല്‍ ബുക്കിംഗിനായി വിളിക്കുന്നവരോട് ഡോക്ടര്‍മാരില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തില്‍ രാജ്യവ്യാപകമായാണ് മെഡിക്കല്‍ ബന്ദ് നടത്തുന്നത്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ബഹിഷ്‌കരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad