Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ നിന്നും വീണ് യുവാവിന്റെ കൈവിരലുകള്‍ അറ്റു


കാഞ്ഞങ്ങാട് (www.evisionnews.co): ട്രെയിനില്‍ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരം- പാലക്കാട് ഇന്റര്‍സിറ്റി എക്സ്പ്രിസില്‍ വരികയായിരുന്ന പൂച്ചക്കാട് കിഴക്കേക്കര സ്വദേശി രഞ്ജിത്തി (22)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടയില്‍ വീണാണ് അപകടം. നാട്ടുകാരും റെയില്‍വേ ജീവനക്കാരും രണ്ടാം പ്ലാറ്റ് ഫോമിന്റെ ഭാഗത്ത് കൂടിയാണ്് രഞ്ജിത്തിനെ പുറത്തെടുത്തത്. കൈ വിരലുകള്‍ അറ്റിരുന്നു. അറ്റ കൈവിരലുകള്‍ പിന്നീട് പൊലിസെത്തി തുന്നി ചേര്‍ക്കാനായി കൊണ്ടുപോയി. ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ജില്ലാ ആസ്പത്രിയിലെത്തിച്ച രഞ്ജിത്തിനെ പിന്നീട് വിദഗ്ദ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad