Type Here to Get Search Results !

Bottom Ad

പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു


മഞ്ചേരി : (www.evisionnews.co)മഞ്ചേരിയില്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. കല്‍പ്പകഞ്ചേരി സ്വദേശിനി ഷഫ്ന ഈ മാസം 11 നാണ് പ്രസവത്തിനിടെ മരിച്ചത്. മഞ്ചേരിയിലെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വച്ചായിരുന്നു മരണം.കുടുംബത്തിന് പരാതിയില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ മറവു ചെയ്യുകയായിരുന്നു. പിന്നീട് ആരോഗ്യ വകപ്പു നടത്തിയ അന്വേഷണത്തില്‍ ചികില്‍സാ പിഴവ് കണ്ടെത്തുകയും പൊലിസ് കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.പ്രകൃതി ചികിത്സാ കേന്ദ്രം നടത്തിയ ആബിര്‍ ഹൈദറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad