മുളിയാര്‍ (www.evisionnews.co): എട്ടാംമൈല്‍- മല്ലം- ബീട്ടിയടുക്കം ജില്ലാ പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് നടത്തണമെന്ന് മുസ്്‌ലിം ലീഗ് മല്ലം മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ പൈക്കം മണവാട്ടി മഖാം, മല്ലം ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം എന്നിവയിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ഹനീഫ കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം സ്വാഗതം പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. എം.എ ഖാദര്‍, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഹാരിസ് ബാലനടുക്കം, ഷരീഫ് മല്ലത്ത്, ഹമീദ് പോക്കര്‍, അബ്ദുല്ലക്കുഞ്ഞി മുണ്ടപ്പളളം, മുഹമ്മദ് ചാല്‍ക്കര, കുഞ്ഞി മല്ലം, കെ.സി നാസര്‍, ഹമീദ് ചെറക്കാല്‍, എം.കെ മുഹമ്മദ്, കുഞ്ഞി, അന്ത്രു കോളങ്കോട്, കെ.സി മന്‍സൂര്‍, എം.കെ അബ്ദുല്ലക്കുഞ്ഞി, എം.കെ കബീര്‍, സാബിര്‍ മല്ലം, ഖാലിദ് പോക്കര്‍, കെ.സി ഹാരിസ്, നിസാം ചെറക്കാല്‍, റഫീഖ് കടവില്‍, ഗഫൂര്‍ കൊളച്ചപ്പ്, ഷരീഫ് കൊളച്ചപ്പ്, ഉമ്മര്‍ മല്ലം, മൊയ്തു ചേരൂര്‍, മൊയ്തു പാറ, ഹമീദ് കുമ്പളത്തോട്ടി, അബ്ബാസ് ചേരൂര്‍, ശംസു മല്ലം, മൊയ്തു ഇച്ചിലങ്കോട്, ബഷീര്‍ ചെറക്കാല്‍, ഖാലിദ് കുമ്പളത്തോട്ടി, സിറാജ്, അഫ്‌സല്‍ മല്ലം, മൊയ്തീന്‍ കുഞ്ഞി ഉപ്പള സംബന്ധിച്ചു.

Post a Comment
0 Comments