കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ആദ്യ ദിവസമായ തിങ്കളാഴ്ചപൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യന്‍ എംബസിയില്‍ നാലായിരത്തിലേറെ പേര്‍ എത്തി. ഫെബ്രുവരി 22 വരെയാണു കാലാവധി. ഈ സമയപരിധിക്കുള്ളില്‍ അനധികൃത താമസക്കാര്‍ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവര്‍ക്കു പിഴ ബാധകമാകില്ല.
Post a Comment
0 Comments