കാസർകോട്:(www.evisionnews.co)കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ദുബായ് സോൺ -വിഷൻ -2018 കുടുംബസംഗമം ബർദുബായ് ബസ് സ്റ്റേഷനു സമീപമുള്ള നജ്മ ത്ത് അൽ സഹ്ര റെസ്റ്ററന്റിൽ സംഘടിപ്പിച്ചു. ദുബായ് സോൺ കൺവീനർ സുധാകരൻ പയ്യന്നുർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുകയും സ്നേഹസമ്മാനം പരസപരം കൈമാറുകയും ചെയ്തു.
പ്രവാസലോകത്തിലും കേരളത്തിലും സംഘടന നടത്താൻ പോകുന്നതും ഭാവിയിൽ എങ്ങനെ ആണ് പ്രവാസ പുനരധിവാസം എന്നതിനെ കുറിച്ചും കോര്‍ മെമ്പർ ആയ ഷിഹാബ് ഖാൻ പ്രബന്ധം അവതരിപ്പിച്ചു . ചടങ്ങിൽ ദുബായ് സോൺ ഏരിയ ഭാരവാഹികളും പങ്കെടുത്തു

Post a Comment
0 Comments