നിർബന്ധിച്ച് വിഷം നൽകി കൊലപ്പെടുത്തിയെന്നാപേക്ഷമുള്ള ശ്രീജിവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വന്തം സഹോദരന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 770 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമര പോരാട്ടം നടത്തിയ ശ്രീജിത്തിന്റെ സമരവും അനുബന്ധ ജനകീയ പോരാട്ടങ്ങളെ കുറിച്ചും, പ്രമുഖ സാമൂഹിക പ്രവർത്തകനും,ഹ്രസ്വ ചിത്ര സംവിധായകനുമായ കാസർകോട് സ്വദേശി ഖാദർ കരിപ്പൊടി ഹ്രസ്വചിത്രം നിർമ്മിക്കുന്നു. പബ്ലിക്ക് കേരള ഡോട്ട് ഇൻ എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്.ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ഖാദർ കരിപ്പൊടി ഇ വിഷൻ ന്യൂസിനോട് പറഞ്ഞു.
Post a Comment
0 Comments