Type Here to Get Search Results !

Bottom Ad

കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് വര്‍ദ്ധിക്കുന്നു

Image result for kuwaitകുവൈത്ത് സിറ്റി :(www.evisionnews.co) ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് കുവൈറ്റില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതുവഴി കുവൈറ്റില്‍ തൊഴിലാളികളെ എത്തിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് കടിഞ്ഞാണിടുകയാണ് കുവൈറ്റ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 1200 മുതല്‍ 1600 ദിനാര്‍ വരെയാണ് സ്വകാര്യ ഏജന്‍സികള്‍ വാങ്ങുന്നത്. ഇത് കുറയ്ക്കാനാണ് അല്‍ ദുറാ തുടങ്ങിയത്. എന്നാല്‍ ഇത് ഫലപ്രദമായില്ലെന്ന് ആരോപണമുണ്ട്.

അല്‍ ദുറായുടെ നിരക്ക് സ്വകാര്യ ഏജന്‍സിയെക്കാള്‍ 20 ശതമാനം കുറവാണെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. ഇപ്പോള്‍ ഫിലിപ്പൈന്‍സും ശ്രീലങ്കയുമാണ് സഹകരിക്കുന്നത്.

ഇന്ത്യയും ഇന്തോനേഷ്യയും സഹകരിക്കുകയാണെങ്കില്‍ നിരക്ക് ഇനിയും കുറയും. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക സ്ത്രീ തൊഴിലാളികള്‍ക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ എംബസി കരാര്‍ നല്‍കാറില്ല. ഗാര്‍ഹിക പീഡനങ്ങള്‍ചൂണ്ടിക്കാട്ടി ഇന്തോനേഷ്യയും തൊഴിലാളികളെ അയയ്ക്കുന്നില്ല. ഈ അവസ്ഥ മാറുകയാണെങ്കില്‍ നിരക്ക് ഇനിയും കുറയും. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad