Type Here to Get Search Results !

Bottom Ad

''ഐ ലവ്​ മുസ്​ലിം'' എന്ന് സന്ദേശമയച്ച പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ


ബംഗളൂരു: (www.evisionnews.co) വാട്​സ്​ആപ്പില്‍ സുഹൃത്തിന്​ മുസ്​ലിങ്ങളെ ഇഷ്​ടമാണെന്ന സന്ദേശമയച്ചതിന്​ ബി​.ജെ.പി യുവ നേതാക്കളില്‍ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്​തു. സംഭവവുമായി ബന്ധപ്പെട്ട്​ ബി​.ജെ.പിയുടെ ഒരു ​പ്രാദേശിക യുവ നേതാവിനെ  അറസ്​റ്റ്​ ചെയ്​തു. മറ്റ്​ നാല്​ പേര്‍ക്ക്​ വേണ്ടിയുള്ള തിരച്ചലിലാണ് പൊലീസ്​​. ബി​.​കോം വിദ്യാര്‍ഥിനിയായ ധന്യശ്രീയാണ്​ സ്വന്തം റൂമില്‍ തൂങ്ങി മരിച്ചത്​.

സന്തോഷ്​ എന്ന സുഹൃത്തുമായി ചാറ്റിങ്ങ്​ ചെയ്യുന്നതിനിടെയാണണ്​ ധന്യശ്രീ പ്രസ്​തുത സന്ദേശമയച്ചത്​. ചാറ്റിങ്​ ജാതി മത വിഷയങ്ങളിലേക്ക്​​ നീങ്ങുകയും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലേക്ക്​ നയിക്കുകയും ചെയ്​തു. തുടര്‍ന്ന്​ സന്തോഷ്​ ചോദിച്ച ചോദ്യത്തിന്​ മറുപടിയായാണ്​ ​ഐ  ലവ്​ മുസ്​ലിം' എന്ന്​ സന്ദേശം  ധന്യശ്രീ അയച്ചത്​. ഇത്​ കണ്ട്​ പ്രകോപിതനായ സുഹൃത്ത് മുസ്​ലിങ്ങ ളുമായി  എന്തെങ്കിലും വിധത്തിലുള്ള ബന്ധം സ്​ഥാപിക്കുന്നതില്‍ നിന്നും വിലക്കുകയും അയച്ച സന്ദേശം സ്​ക്രീന്‍ഷോട്ട്​ എടുത്ത്​ ബജ്​രംഗ്​ ദളി​ന്റെ  പ്രാദേശിക നേതൃത്വത്തിനും വി.എച്ച്‌​.പി അംഗങ്ങള്‍ക്കും അയക്കുകയായിരുന്നു.

സന്ദേശത്തി​ ന്റെ  സ്​ക്രീന്‍ ഷോട്ട്​ വ്യാപകമായി പ്രചരിച്ചു. ഇത്​ ധന്യശ്രീക്കും അവളുടെ അമ്മക്കും നേരെയുള്ള മാനസിക പീഡനത്തിലേക്ക്​ നയിക്കുകയുമായിരുന്നു. ബി.ജെ.പി യൂത്ത്​ വിങ്​ ലീഡര്‍ അനില്‍ രാജടക്കമുള്ള സംഘം ഇവരുടെ വീട്ടിലേക്ക് ​ വരികയും മുസ്​ലിങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്നതിനെതിരെ ഭീഷണി മുഴക്കുകയും ചെയ്​തു.

അനില്‍ രാജിനെ അറസ്​റ്റ്​ ചെയ്​ത ​പൊലീസ്​ മറ്റ്​ പ്രതികള്‍ക്കായി ശക്​തമായ തിരച്ചിലിലാണ്​. 'ഇത്​ സദാചാര പൊലീസിങ്​ അല്ലെന്നും സദാചാര ഗുണ്ടായിസമാണെന്നും' എസ്​.പി പറഞ്ഞു. സന്ദേശത്തി​ന്റെ  സ്​ക്രീന്‍ ഷോട്ട്​ പങ്ക്​ വെച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന്​ എസ്​.പി പ്രതികരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad