കണ്ണൂര്‍ (www.evisionnews.co): ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത 'ഈട' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം സിപിഎം നിര്‍ത്തിവപ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് സുധാകരന്‍ ഈ ആരോപണം ഉന്നയിച്ചത്.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സി.പി.എമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരനെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. സിപിഎമ്മിന്റെ ഈ നടപടിക്കെതിരേ സാഹിത്യകാരന്മാരും കലാകാരന്മാരും രംഗത്തു വരണമെന്നും ഈട എന്ന സിനിമയ്ക്കും അതു പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യത്തിനും വേണ്ടി ചെറുപ്പക്കാരെ രംഗത്തിറക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
സംഭവ ശേഷം സി.പി.എം നേതൃത്വവും സിനമാക്കാരും തമ്മില്‍ ധാരണയായി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിരിക്കാം. സിനിമ തടസപ്പെടുത്തിയെന്ന വിവരം പുറത്തുവിടരുതെന്നും ധാരണയായിരിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
Post a Comment
0 Comments