Type Here to Get Search Results !

Bottom Ad

സിപിഎം ജില്ലാ സമ്മേളനം; കാസർകോട്ട് ഗതാഗത നിയന്ത്രണം


കാസര്‍കോട്:(www.evisionnews.co) സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ കാസർകോട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഡിസംബര്‍ 10 ന് നടക്കുന്ന വളണ്ടിയര്‍ മാര്‍ച്ചിനോടും പൊതുസമ്മേളനത്തോടും അനുബന്ധിച്ച്‌ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് യാത്രാ തടസ്സം ഒഴിവാക്കുന്നതിനായി പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയത്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ബി.സി. റോഡ് ജംഗ്ഷന്‍ മുതല്‍ ചെര്‍ക്കള ജംഗ്ഷന്‍ വരെയുള്ള നാഷണല്‍ ഹൈവേയില്‍ കൂടിയുള്ള ഗതാഗതത്തിനാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്.

പോലീസിന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്:


1. മംഗളൂരു ഭാഗത്തു നിന്നും കാസര്‍കോട് നഗരത്തില്‍ നിന്നും കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പ്രസ്ക്ലബ് ജംഗ്ഷന്‍ വഴി കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച്‌ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്. 



2. കണ്ണൂര്‍, പൊയ്നാച്ചി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍, ദേളി- പരവനടുക്കം റോഡ് വഴി ചെമ്മനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ, ചട്ടഞ്ചാല്‍-മാങ്ങാട് റോഡ് വഴി കളനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ പ്രസ്ക്ലബ് ജംഗ്ഷന്‍ വഴി കാസര്‍കോട് ടൗണില്‍ പ്രവേശിക്കേണ്ടതാണ്.


3. കാസര്‍കോട് ടൗണില്‍ നിന്നും ബദിയടുക്ക, ആദൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍ വഴിയോ, കറന്തക്കാട് വഴിയോ സീതാംഗോളി വഴി പോകേണ്ടതാണ്.


4. ആദൂര്‍- ബദിയടുക്ക വഴി ചെര്‍ക്കളയില്‍ എത്തുന്ന വാഹനങ്ങള്‍ ചട്ടഞ്ചാലില്‍ എത്തി ദേളി വഴി കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad