Type Here to Get Search Results !

Bottom Ad

ജന പ്രതിനിധികൾ ഭരണ കാലാവധി കഴിഞ്ഞാൽ നിധികളാകണം;എ ജി സി ബഷീർ


ബദിയടുക്ക : (www.evisionnews.co)ജന പ്രതിനിധികൾ ഭരണ കാലാവധി കഴിഞ്ഞാൽ പ്രതികളാകാതെ നിധികളായി പൊതു പ്രവർത്തനം നടത്തണമെന്ന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ പറഞ്ഞു. ജനുവരി 19 ന് നടക്കുന്ന മുസ്ലിം ലീഗ് മലയയോര സമ്മേളനത്തിന്‍റെ ഭാഗമായി ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . എം യൂസഫ് ഹാജി പതാക ഉയര്‍ത്തി. എ എസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് ടി യു ജില്ലാ പ്രസിഡന്‍റ് അഹമ്മദ് ഹാജി, എ ബി ഷാഫി, മാഹിന്‍ കേളോട്ട്, പി ഡി എ റഹ്മാന്‍, ഷാഫി ഹാജി ആദൂര്‍, അബ്ബാസ് ഹാജി മുള്ളേരിയ, ഷാഹിന സലീം,ഫാത്തിമത്ത് സുഹറ, സൈബുന്നിസ്സ, ബി ടി അബ്ദുല്ല കുഞ്ഞി, എസ് മുഹമ്മദ്,ആയിഷ പെര്‍ള, ശബാന കുഞ്ചാര്‍, ആനീസ മന്‍സൂര്‍ മല്ലത്ത്, കെ പി സൂപ്പി, എം എ അബ്ദുല്‍ കാദര്‍, കെ യൂസഫ്, എം മൊയ്തീന്‍ കുഞ്ഞി, എ പി അഷ്റഫ്, ഡി ബദ്രുദ്ധീന്‍, ഡി അബ്ദുല്ല കുഞ്ഞി ഹാജി, സി കെ അബ്ദുല്ല കുഞ്ഞി, യുഅബ്ബാസ്, പി എം അബ്ദുല്ല ഹാജി, പി കെ മുഹമ്മദ് അലി, സി കെ സവാദ്, റംഷീര്‍ വൈ, മന്‍സൂര്‍ കൊറ്റുമ്പെ, കാദര്‍ ഹാജി ദര്‍ക്കാസ്, ബീരാന്‍ പള്ളംങ്കോട്,മാക് അഡൂര്‍, ശിഹാബ് പരപ്പ, ശഫീര്‍ പള്ളങ്കോട്, എം എ ഹാരിസ് മുള്ളേരിയ,മുഹമ്മദ് പട്ടാംഗ് ആദൂര്‍, സി എച്ച് അബ്ദുല്ല പരപ്പ, റസ്സാക്ക് പി ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ പള്ളങ്കോട് സ്വാഗതവും ശുഹൈബ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad